Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nair Mahasammelan

Alappuzha

എ​ൻഎ​സ്എ​സ് യൂ​ണി​യ​ൻ മ​ന്ദി​രം ഉ​ദ്ഘാ​ട​ന​വും നാ​യ​ർ മ​ഹാ​സ​മ്മേ​ള​ന​വും ഇ​ന്ന്

മാ​വേ​ലി​ക്ക​ര: താ​ലൂ​ക്ക് എ​ൻഎ​സ്എ​സ് ക​ര​യോ​ഗ ​യൂ​ണി​യ​ന്‍റെ പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നാ​യ​ർ മ​ഹാ​സ​മ്മേ​ള​ന​വും ഇന്നു രാ​വി​ലെ 10ന് ന​ട​ക്കും. രാ​വി​ലെ 10ന് ​എ​ൻഎ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​ സു​കു​മാ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പു​തി​യ മ​ന്ദി​ര​ത്തി​ൽ പ്ര​ത്യേ​കം ത​യാ റാ​ക്കി​യ മ​ണ്ഡ​പ​ത്തി​ൽ സ്ഥാ​പി​ച്ച സ​മു​ദാ​യാ​ചാ​ര്യ​ൻ മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ വെ​ങ്ക​ല പ്ര​തി​മയും ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നാ​ച്ഛാ​ദ​നം ചെ​യ്യും.

മ​ന്ന​ത്തി​ന്‍റെ വെ​ങ്ക​ല പ്ര​തി​മ​യും വ​ഹി​ച്ചു ന​ട​ത്തി​യ ര​ഥ ഘോ​ഷ​യാ​ത്ര യൂ​ണി​യ​നി​ലെ 101 ക​ര​യോ​ഗ​ങ്ങ​ളി​ലും സ്വീ​ക​ര​ണ​പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് മ​ണ്ഡ​പ​ത്തി​ൽ സ്ഥാ​പി​ച്ച​ത്. മ​ന്നം ന​ഗ​റി​ൽ പ്ര​ത്യേ​കം തയാറാ​ക്കി​യ പ​ന്ത​ലി​ൽ ന​ട​ക്കു​ന്ന നാ​യ​ർ മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ക​ര​യോ​ഗ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കും.

എ​ൻഎ​സ്എ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ച​ന്ദ്ര​ൻ വ​ള്ളി​കു​ന്നം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ൻഎ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം പ​ന്ത​ളം ശി​വ​ൻ​കു​ട്ടി, യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി.​ സെ​ക്ര​ട്ട​റി വി.​ആ​ർ. സാ​നി​ഷ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ്‌​ ചെ​ന്നി​ത്ത​ല, വ​നി​താ​ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ത ര​മേ​ശ്, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡന്‍റ് പ്ര​ദീ​പ് ആ​ർ. പി​ള്ള എ​ന്നിവ​ർ പ്ര​സം​ഗി​ക്കും.

Latest News

Corehub Up